കേരളം

മഹാരാജാസ് കോളേജില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസെടുത്ത് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തെ പരോക്ഷമായി പറഞ്ഞുകൊണ്ട് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം.
മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ 'മഹാരാജകീയം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ബോധം വേണമെന്ന നിലപാടുകാരനാണ് താനെന്ന മുഖവുരയോടെയായിരുന്നു മുഖ്യമന്ത്രിയുടെ തുടക്കം. ക്യാമ്പസിലും വ്യക്തമായ രാഷ്ട്രീയം വേണം. എന്നാല്‍ രാഷ്ട്രീയ സംഘട്ടനങ്ങളുടെ വേദിയായി ക്യാമ്പസ് മാറ്റരുത്. ആശയസംഘര്‍ഷങ്ങളാണ് വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപദേശമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അധ്യാപകര്‍ തങ്ങളുടെ ആശയങ്ങളെ വിദ്യാര്‍ത്ഥികളിലേക്ക് അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടതെന്ന് അധ്യാപകര്‍ക്കുള്ള ഉപദേശമായി മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ നടന്‍ മമ്മൂട്ടി, ധനമന്ത്രി ഡോ. തോമസ് ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍