കേരളം

തനിക്കെതിരെ നടന്നത് മാധ്യമവേട്ടയെന്ന് ദിലീപ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നടി ആക്രമിക്കപ്പെട്ടതിനു ശേഷം തനിക്കെതിരെ നടന്നത് മാധ്യമ വേട്ടയെന്ന് നടന്‍ ദിലീപ്. തന്റെ പുതിയ സിനമയായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിലായിരുന്നു വിവാദ വിഷയത്തില്‍ ദിലീപിന്റെ പ്രതികരണം. 

നടിക്കെതിരെ നടന്നത് ക്വട്ടേഷനാണെന്നും ഗൂഡാലോചനയാണെന്നുമാണ് ആദ്യം പറഞ്ഞുവന്നത്. എന്നാല്‍ സംഭവത്തിലെ പുകമറയെല്ലാം ഒന്നൊതുങ്ങിയ ശേഷമാണ് ഗൂഡാലോചനയും ക്വട്ടേഷനുമെല്ലാം തനിക്കെതിരെയായിരുന്നു എന്ന മനസിലായതെന്ന് സ്വതസിദ്ധമായ ശൈലിയില്‍ ദിലീപ് പറഞ്ഞു.  

നടിയെ ആക്രമിച്ചവരെ കണ്ടെത്തേണ്ടത് മറ്റാരെക്കാളും തന്റെ ആവശ്യമാണ്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം തനിക്കെതിരെ ഗൂഡാലോചന ആരംഭിക്കുന്നത് മുംബൈയില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് പത്രത്തില്‍ നിന്നാണെന്നാണ് കരുതുന്നത്. തനിക്കെതിരായ വികാരം പ്രേക്ഷകരുടെ മനസില്‍ കുത്തിവയ്ക്കാനുള്ള ശ്രമങ്ങളാണ് പിന്നീടുണ്ടായത്. 

കേസില്‍ തന്നെ പൊലീസ് ചോദ്യം ചെയ്തു, തന്റെ വീട്ടിലേക്ക് മഫ്തിയില്‍ പൊലീസ് വന്നു എന്നിങ്ങനെ വാര്‍ത്തകള്‍ നല്‍കി മാധ്യമ വേട്ടയുടെ ബലിയാടാവുകയായിരുന്നു. തനിക്ക് ഇത്രയധികം ശത്രുക്കളുണ്ടെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്നും ദിലീപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം