കേരളം

പൃഥ്വിരാജ് കാട്ടിയ സത്യസന്ധതയെങ്കിലും ഈ ഇടത് എംഎല്‍എ കാണിക്കേണ്ടതല്ലേ; എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിയുടെ ഫേസ്ബുക് പോസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താനിനി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ള സിനികളില്‍ അഭിനയിക്കുകയില്ല എന്ന നടന്‍ പൃഥ്വിരാജിന്റെ പ്രഖ്യാപനം സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകായണ്. ഈ സാഹചര്യത്തില്‍ ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവ് പരിപാടിയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എടുത്തുകാട്ടി മുകേഷ് എംഎല്‍എക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി. 
പെണ്‍വിരുദ്ധമായതൊന്നും ഇനി വെച്ചു പൊറുപ്പിയ്ക്കാതിരിയ്ക്കാന്‍ മുന്‍കയ്യെടുക്കേണ്ടത് ആരാണ് എന്ന് തുടങ്ങുന്ന ഫെയിസ്ബുക്ക് പോസ്റ്റിലൂടെ മുകേഷിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് അഷ്ടമൂര്‍ത്തി. പൃഥ്വിരാജ് എന്ന നടന്‍ കാണിച്ച സത്യസന്ധതയെങ്കിലും ഈ എം എല്‍ എ കാണിയ്‌ക്കേണ്ടതല്ലേ? എന്ന് അഷ്ടമൂര്‍ത്തി ചോദിക്കുന്നു. 
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: 

പെണ്‍വിരുദ്ധമായതൊന്നും ഇനി വെച്ചു പൊറുപ്പിയ്ക്കാതിരിയ്ക്കാന്‍ മുന്‍കയ്യെടുക്കേണ്ടത് ആരാണ്? അതില്‍ ജനപ്രതിനിധികള്‍ക്ക് ഒരുത്തരവാദിത്വവുമില്ലേ?  ഇത്രയും പറഞ്ഞത് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന വൃത്തികെട്ട പരിപാടി മനസ്സില്‍ വെച്ചുകൊണ്ടാണ്. അതില്‍ രമേഷ് പിഷാരടി എന്ന മനുഷ്യന്‍ എത്ര ഹീനമായാണ് തന്റെ ഭാര്യയായി വരുന്ന ആര്യ എന്ന നടിയോട് പെരുമാറുന്നതെന്നു നോക്കുക. അതു കേട്ട് കയ്യടിയ്ക്കുകയും ആര്‍ത്തു ചിരിയ്ക്കുകയും ചെയ്യുന്ന വാടകയ്‌ക്കെടുത്ത കാഴ്ചക്കാര്‍. എല്ലാത്തിനേയും പ്രോത്സാഹിപ്പിച്ചുകൊണ്ട് നടന്‍ മുകേഷ്. ഈ മനുഷ്യന്‍ ഒരിടതുപക്ഷ എം എല്‍ എ കൂടിയാണെന്ന് ഓര്‍മ്മിയ്ക്കുക. പൃഥ്വിരാജ് എന്ന നടന്‍ കാണിച്ച സത്യസന്ധതയെങ്കിലും ഈ എം എല്‍ എ കാണിയ്‌ക്കേണ്ടതല്ലേ? 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി