കേരളം

വിനായകന്‍ മികച്ച നടന്‍, രജീഷ നടി, മികച്ച ചിത്രം മാന്‍ഹോള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാന്‍ഹോള്‍ ആണ് മികച്ച ചിത്രം. മാന്‍ഹോള്‍ ഒരുക്കിയ വിധു വിന്‍സെന്റ് മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടു. 

വിനായകന്‍ ആണ് മികച്ച നടന്‍. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. രജീഷ വിജയനാണ് മികച്ച നടി. ചിത്രം അനുരാഗ കരിക്കിന്‍ വെള്ളം. മഹേഷിന്റെ പ്രതികാരം മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

ഒറ്റയാള്‍പാതയാണ് മികച്ച രണ്ടാമത്തെ ചിത്രം. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മണികണ്ഠന്‍ രണ്ടാമത്തെ നടനായി. വികെ കാഞ്ചനയാണ് രണ്ടാമത്തെ മികച്ച നടി. (ഓലപ്പീപ്പി) ഗപ്പിയിലെ അഭിനയത്തിന് ചേതന്‍ മികച്ച ബാലതാരമായി. 

കാംബോജി എന്ന ചിത്രത്തിലെ നടവാതില്‍ തുറന്നില്ല എന്ന ഗാനം എഴുതിയ ഒഎന്‍വിയാണ് മികച്ച ഗാനരചയിതാവ്. ഈ ഗാനം ആലപിച്ച കെഎസ് ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരംലഭിച്ചു. കാംബോജിയിലെ ഗാനങ്ങള്‍ ഒരുക്കിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. ഗപ്പിയിലെ ഗാനം ആലപിച്ച സൂരജ് സന്തോഷ് മികച്ച ഗായകനായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു