കേരളം

പെപ്‌സിയും കോളയും വില്‍ക്കില്ലെന്ന് വ്യാപാരികള്‍

സമകാലിക മലയാളം ഡെസ്ക്

തമിഴ്മാടിന് പിന്നാലെ പെപ്‌സി കൊക്കക്കോള ഉത്പന്നങ്ങള്‍ കേരളത്തിലെ വ്യാപാരികളും ബഹിഷ്‌കരിക്കുന്നു. അടുത്ത ചൊവ്വാഴ്ച മുതല്‍ വ്യാപാരികള്‍ പെപ്‌സി,കൊക്കക്കോള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കും. 
കോള കമ്പനികളുമായി ചര്‍ച്ചയ്ക്കില്ല,കേരളത്തിലെ പാനിയങ്ങള്‍ വില്‍ക്കാന്‍ തയ്യാറാണ്.സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ പറഞ്ഞു. 

കേരളത്തിലെ ഏഴു ലക്ഷം വ്യാപാരികളാണ് കോള-പെപ്‌സി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത്. ഈ മാസം ഒന്നുമുതല്‍ തമിഴ്‌നാട്ടിലെ വ്യാപാരികള്‍ കൊക്കകോള,പെപ്‌സി ഉത്പന്നങ്ങള്‍ വില്‍ക്കുകയില്ല എന്ന് തീരുമാനം എടുത്തിരുന്നു. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലചൂഷണം നടത്തുന്നത് കോള,പെപ്‌സി കമ്പനികളാണ്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് എഇത്തരം ഒരു നിലപാടെടുക്കാന്‍ വ്യാപാരികള്‍ തയ്യാറായത്. കൊക്ക കോളയുടേയും പെപ്‌സിയുടേയും രാജ്യത്തെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് കേരളം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി