കേരളം

ജയില്‍ വിമുക്തരെ ആജീവനാന്ത കുറ്റവാളികളായി കാണരുത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒരിക്കല്‍ കുറ്റവാളിയായി ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നവരെ ആജീവനാന്തം കുറ്റവാളികളായി കാണുന്ന സമീപനം പോലീസിന്റെയും സമൂഹത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിലിനു പുറത്തിറങ്ങുന്നവര്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം. കുറ്റം ചെയ്തവരെ ശിക്ഷിക്കുക എന്നതിലപ്പുറം അവരെ നന്മയിലേക്കും നേരായ മാര്‍ഗത്തിലേക്കും നയിക്കുക എന്നതായിരിക്കണം ജയിലുകളിലെ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റകൃത്യത്തിന് അവസരമൊരുക്കുന്ന സാമൂഹ്യസാഹചര്യം ഇല്ലായ്മ ചെയ്യണം. ജയില്‍ അന്തേവാസികളുടെ അധ്വാനശേഷി ഉപയോഗപ്പെടുത്തി ഭക്ഷ്യ ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണെന്നും പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി