കേരളം

വാളയാര്‍ പീഡനക്കേസ്: അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്‌: വാളയാര്‍ ബലാല്‍സംഗക്കേസില്‍ അന്വേഷണത്തില്‍ വീഴ്ചവരുത്തി എന്ന് കണ്ടെത്തിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. വാളയാര്‍ എസ്‌ഐ പിസി ചാക്കോയെയയാണ് സസ്‌പെന്റ് ചെയതത്. മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബഹ്‌റയുടെ റിപ്പോര്‍ട്ടിലാണ് നടപടി. കസബ മുന്‍ സിഐ വിപിന്‍ദാസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് ഇളയ കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ മൂന്നാര്‍ സ്വദേശി, കുട്ടികളുടെ അമ്മയുടെ ബന്ധുക്കളും കല്ലന്‍കാട് സ്വദേശികളുമായ രണ്ടു പേര്‍, ചേര്‍ത്തല സ്വദേശിയായ അയല്‍വാസി എന്നിവരാണ് പൊലീസ്കസ്റ്റഡിയിലുളളത്.
 

പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കൃത്യമായി ഇടപെട്ടില്ല എന്ന ആക്ഷേപം ശക്തമാണ്.  മൂത്ത കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് തെളിഞ്ഞു എങ്കിലും ആത്മഹത്യയായി കേസ് അവസാനിപ്പിക്കാനായിരുന്നു പൊലീസിന് താത്പര്യം. മൂത്ത കുട്ടിയെ പീഡിപ്പിച്ചത് ബന്ധുവാണെന്ന് അമ്മ വെളിപ്പെടുത്തിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. കൃത്യാമായി പൊലീസ് ഇടപെട്ടിരുന്നു എങ്കില്‍ രണ്ടാമത്തെ കുട്ടിയും മരിക്കുകയില്ലായിരുന്നു എന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി