കേരളം

ബിജെപിയുമായി സമരസപ്പെട്ടതിന്റെ ചരിത്രം സിപിഎമ്മിന്റേതെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് തിരിച്ചടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുമായി സമരസപ്പെട്ടതിന്റെ ചരിത്രം സിപിഎമ്മിന്റേതാണെന്ന് ചെന്നിത്തല ആരോപിച്ചു. 

നിരവധി തെരഞ്ഞെടുപ്പുകളില്‍ ബിജെപിയോട് ഒരുമിച്ച് സിപിഎം മത്സരിച്ചിട്ടുണ്ടെന്ന്‌ നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുവെ ചെന്നിത്തല ആരോപിച്ചു. 1977ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ ജലസംഘത്തിന്റെ സഹായത്തോടെയാണ് പിണറായി വിജയന്‍ തന്നെ മത്സരിച്ചത്. 

ഉദുമയിലാകട്ടെ ബിജെപി നേതാവ് കെ.ജി.മാരാര്‍ക്ക് വേണ്ടി വോട്ട് പിടിച്ചത് സിപിഎമ്മാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ അറിയാമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും എതിരെ പോരാടുന്നത് യുഡിഎഫ് മുന്നണി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'