കേരളം

നീതി തേടി ടോംസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദ്യാര്‍ത്ഥി പീഠനത്തിന്റെ ക്രൂര കഥകള്‍ പുറത്തു വന്ന മറ്റക്കര ടോംസ് കോളജിലെ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും നീതി തേടി സെക്രട്ടേറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ആരോപണ വിധേയനായ ചെയര്‍മാന്‍ ടോംസ് ജോസഫിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരവുമായി എത്തിയിരിക്കുന്നത്. 

എഐസിടിഇയുടെ കാരണം കാണിക്കല്‍ നോട്ടീസ് പൂഴ്ത്തിയ സാങ്കേതിക സര്‍വ്വകലാശാല വിസി രാജി വെക്കുക,വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുക തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍. ടോംസ് ആക്ഷന്‍ ഫോറം എന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും കൂട്ടായ്മയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം