കേരളം

മണിപ്പൂരില്‍ ഇഞ്ചോടിഞ്ച്‌ 

സമകാലിക മലയാളം ഡെസ്ക്

അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന ആദ്യഫലം ബിജെപിക്ക് ഒപ്പം. മണിപ്പൂരില്‍ ബിജെപിയാണ് ആദ്യവിജയം നേടിയത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്.  60 സീറ്റുകളില്‍ 11 സീറ്റുകളില്‍ ബിജെപിയും കോണ്‍ഗ്രസ് 10 സീറ്റുകളിലും മുന്നേറുന്നത്.  നാഗാ കരാറായിരുന്നു മണിപ്പൂരിലെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരകന്‍. മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിങ് തൗബാല്‍ മണ്ഡലത്തില്‍ ഇറോം ശര്‍മിളയെക്കാള്‍ ഏറെ മുന്നിലാണ്. പതിനഞ്ച് വര്‍ഷമായി തുടരുന്ന കോണ്‍ഗ്രസ് ഭരണത്തിന് അറുതിയാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം ഇറോംശര്‍മിളക്കും ഇടതുപാര്‍ട്ടികള്‍ക്കും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ലെന്നതാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി