കേരളം

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. ഈ മാസം പത്തിന് സുനിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞിരുന്നു. 

കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയായ ചാള്‍സിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോയെന്നുള്ള കാര്യത്തില്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സുനിയുടെ ഫോണില്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡില്‍ നടിയുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം പുറത്തു വന്നതിനു ശേഷമേ കുറ്റപത്രം തയാറാക്കാന്‍ സാധിക്കുകയുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍