കേരളം

പോലീസിനെതിരെ ആരോപണവുമായി മിഷേലിന്റെ കുടുംബം

സമകാലിക മലയാളം ഡെസ്ക്

പിറവം: കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി (18)യുടെ കുടുംബം പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേസിന്റെ തുടക്കം മുതലേ പോലീസ് അനാസ്ഥ കാണിച്ചിരുന്നെന്ന് മിഷേലിന്റെ പിതാവ് പറഞ്ഞു. പ്രതികളെ പെട്ടെന്ന് പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കടകളടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ കുടുംബം മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നുമുണ്ട്.

കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്, ഫോണ്‍ കോളുകളും പരിശോധിക്കുന്നുണ്ട്. കുറ്റവാളികള്‍ ആരാണെങ്കിലും പിടികൂടി നടപടിയെടുക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു