കേരളം

മലപ്പുറത്ത് ഇടത് സ്ഥാനാര്‍ത്ഥിയെ 18ന് അറിയാം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മലപ്പുറത്ത് ഇടത് സ്ഥാനാര്‍ത്ഥിയെ 18ന് അറിയാം. സിപിഐഎം ആണ് മത്സരിക്കുന്നത്. വരുന്ന ബുധനാഴ്ച്ച മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും സിപിഐഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. കഴിഞ്ഞ പ്രാവശ്യങ്ങളിലേത് പോലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പാര്‍ട്ടി സ്ഥാനര്‍ത്ഥിയെ തന്നെ നിര്‍ത്താനാണ് സിപിഐഎം തീരുമാനം. 
അഡ്വ. ടി.കെ റഷീദലി, ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമദ് റിയാസ്,സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.ശശികുമാര്‍ എന്നിവരുടെ പേരുകള്‍ പാര്‍ട്ടി പരിഗണനയില്‍ ഉണ്ട് എന്നാണ് അറിയാന്‍ സാധിക്കുന്നത്. മുസ്ലീം ലീഗില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് പി കെ കുഞ്ഞാലിക്കുട്ടിയുടെ പേരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും