കേരളം

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാര്‍ഥിയായേക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി  തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. 

പരിചയ സമ്പന്നനായ വ്യക്തിയെ വേണം സ്ഥാനാര്‍ഥിയാക്കാനെന്ന അഭിപ്രായമാണ് ലിഗില്‍ ഉയരുന്നത്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനായി ചേരുന്ന ലീഗ് നേതൃയോഗത്തിലായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. യുഡിഎഫ് മുന്നണിയില്‍ നിന്നും വിട്ടുപോയെങ്കിലും ലീഗ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനാണ് കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചിരിക്കുന്നത്. 

കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നതിന് പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും സ്വീകരിച്ചത്. ചൊവ്വാഴ്ച ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇത് വ്യക്തമാക്കിയിരുന്നു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരണമെന്നാണ് തന്റെ നിലപാടെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായാണ് സൂചന.

പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ പരിഹരിക്കാനാകുമെന്നാണ് ഇരു പാര്‍ട്ടികളുടേയും പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി