കേരളം

കൊട്ടിയൂര്‍ പീഡന കേസ്; ഫാ. തേരകം കീഴടങ്ങി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വയനാട് മുന്‍ സിഡബ്ല്യുസി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം കീഴടങ്ങി. പേരാവൂര്‍ സിഐ സുനില്‍കുമാറിന് മുന്നിലാണ് കീഴടങ്ങിയത്. കേസിലെ ഒന്‍പതാം പ്രതിയാണ് തേരകം. ഫാ. തോമസ് തേരകത്തെ കൂടാതെ കേസില്‍ പ്രതികളായ വയനാട് സിഡബ്ല്യുസി അംഗം സിസ്റ്റര്‍ ബെറ്റി, വൈത്തിരി അനാഥാലയം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവരും കീഴടങ്ങി. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയെ ദത്തെടുത്തത് സംബന്ധിച്ച് ശിശുക്ഷേമ സമിതി ക്രമക്കേട് നടത്തി എന്നതാണ് കേസ്. കേസിലെ ഒന്നാം പ്രതി ഫാ.റോബിന്‍ വടക്കുംചേരി ഒളിവിലാണ്. 

അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണം എന്ന ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇവര്‍ കീഴടങ്ങിയിരിക്കുന്നത്. നാളെ കാലാവധി തീരാനിരിക്കെയാണ് കീഴടങ്ങല്‍. 

പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും വൈത്തിരിയിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ച തങ്കമ്മ നെല്ലിയാനിയും ഇന്ന് കീഴടങ്ങും. ക്രിസിതുരാജ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ കോടതി പരിഗണനയിലാണ്. നിലവില്‍ കീഴടങ്ങിയിരിക്കുന്ന പ്രതികളുടെ സാമൂഹ്യ പതവിയും പ്രായവും കണക്കിലെടുത്ത് ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത