കേരളം

പ്രതികളില്‍ നിന്ന് ഏഴ് ലക്ഷംവീതം വാങ്ങി പീഡനക്കേസൊതുക്കി; സിഐയ്ക്ക് സസ്‌പെന്‍ഷന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്ത്രീ പീഡനക്കേസ് കൈക്കൂലി വാങ്ങി ഒതുക്കി തീര്‍ത്തു എന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന എറണാകുളം നോര്‍ത്ത് സിഐ ടി ബി വിജയന് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. കുബേര ഓപറേഷനില്‍ കുടുങ്ങിയ പണമിടപാടുകാരനില്‍ നിന്നും കൈക്കൂലി വാങ്ങി എന്ന റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. കൊച്ചി നഗരമധ്യത്തില്‍ യുവതിയെ മുറിയില്‍ പൂട്ടിയിട്ട് 25പേര്‍ പീഡിപ്പിച്ചു എന്ന കേസ് സിഐ ടിബി വിജയന്‍ മുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആ കേസ് കൂടി പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍. പ്രതികളില്‍ നിന്ന് ഏഴ് ലക്ഷം വീതം വാങ്ങി. അഞ്ചു ലക്ഷം വീതം യുവതിക്ക് നല്‍കി. രണ്ടു ലക്ഷം വീതം പൊലീസുകാര്‍ പങ്കിട്ടെടുത്തു.പണം പിരിച്ച സംഘത്തില്‍ പൊലീസിനൊപ്പം അഭിഭാഷകരും ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു