കേരളം

വനമല്ല വൈദ്യുതിയാണ് പ്രധാനമെന്ന് എംഎം മണി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വനം നഷ്ടപ്പെടുന്നത് വലിയ കാര്യമല്ലെന്ന് മന്ത്രി എംഎം മണി. അതിരപ്പള്ളി പദ്ധതിയില്‍ നിന്ന് പിന്‍മാറില്ലെന്നും സമവായത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും എംഎം മണി പറഞ്ഞു.  

അതിരപ്പിള്ളി പദ്ധതിയില്‍ മുന്നണിയ്ക്കകത്ത് തന്നെ എതിരഭിപ്രായമുണ്ട്. വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ല. വൈദ്യുതിയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. 

പദ്ധതിയെ എതിര്‍ക്കുന്നത് വനനശീകരണത്തിനുള്ള ആശങ്ക കൊണ്ടോ പരിസ്ഥിതി സ്‌നേഹം കൊണ്ടോ അല്ല, പുരോഗമന ആശയങ്ങളോടുള്ള എതിര്‍പ്പ് കാരണമാണ്. കെഎം മാണിയെപ്പോലെ അനൂകൂല നിലപാടിലെത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി മന്ത്രിയുടെ പുതിയ പ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു