കേരളം

വെള്ളാപ്പള്ളിക്ക് കുമ്മനത്തിന്റെ മറുപടി; മലപ്പുറം സീറ്റ് ബിജെപിയുടെത്‌,സ്ഥാനാര്‍ത്ഥിയെ ബിജെപി തീരുമാനിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് എന്‍ഡിഎയില്‍ പൊട്ടിത്തെറി ഉണ്ടായതിന് പിന്നാലെ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മലപ്പുറം സീറ്റ് ബിജെപിയുടെതാണെന്നും അവിടെ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നുമായിരുന്നു കുമ്മനത്തിന്റെ അഭിപ്രായം.

അതേസമയം മുന്നണിയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അഭിപ്രായ വിത്യസങ്ങള്‍ ഉണ്ടെങ്കില്‍ പറഞ്ഞുതീര്‍ക്കുമെന്നും ദേശീയ നേതൃത്വുവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. 

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തിയിരുന്നു. 

സംസ്ഥാനത്ത് എന്‍ഡിഎ സംവിധാനം നിലവില്‍ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍