കേരളം

കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണം;ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും 

സമകാലിക മലയാളം ഡെസ്ക്

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന്  കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. കെ.എം മാണിയുടെ മടങ്ങി വരവിന് കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കുമെന്നാണ് പ്രതീക്ഷ എന്നും ഇരുനേതാക്കളും പറഞ്ഞു. 

മാണിയുടെ സാന്നിധ്യം യുഡിഎഫ് ആഗ്രഹിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടിയും മുന്നണിയില്‍ നിന്നും പോകാന്‍ ഒരിക്കലും  മാണി സാറിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. 

മലപ്പുുറം ഉപതെകഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ പിന്തുണ മുസ്ലീം ലീഗിന് ഉണ്ടായിരിക്കുമെന്ന് കെ.എം മാണി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുഡിഎഫിനല്ല പിന്തുണ എന്നും മുസ്ലീം ലീഗുമായി മാത്രമാണ് സഹകരിക്കുന്നത് എന്നും മാണി വ്യക്തമാക്കിയിരുന്നു. ഇത് ശുഭ സൂചനയായി കണക്കിലെടുത്താണ് പിണങ്ങി പോയ മിത്രത്തെ കൂടെ ചേര്‍ക്കാന്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ