കേരളം

തന്നെ തീവ്രവാദിയെന്ന് വിളിച്ച ബാലന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഞാന്‍ തീവ്രവാദിയാണെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് കുമ്മനം രാജശേഖരന്‍. കുമ്മനവുമായി വേദി പങ്കിടില്ലെന്ന് എകെ ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കുമ്മനം. മന്ത്രിയെന്ന നിലയില്‍ എകെ ബാലന് ഇക്കാര്യത്തില്‍ അധികാരമുണ്ടെന്നും കുമ്മനം അഭിപ്രായപ്പെട്ടു. തനിക്ക് പുരസ്‌കാരം നല്‍കണമെന്ന് തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ല. ഇന്നയാള്‍ അവാര്‍ഡ് തരണമെന്ന് പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് ഭാരവാഹികളാണെന്നും കുമ്മനം കോഴിക്കോട്ട് പറഞ്ഞു.

തനിക്കെതിരെ ഇങ്ങനെയൊരു ആരോപണം ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. ഇതിന് മറുപടി പറയേണ്ടത് താനല്ലെന്നും ജനങ്ങളാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പ്രശ്‌നത്തില്‍ വിഎസും ഐസക്കുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. അന്നൊന്നും ഇല്ലാത്ത അയിത്തം എങ്ങനെയുണ്ടായെന്നും അസിഹ്ഷ്ണുതയില്‍ നിന്നുണ്ടായ തീരുമാനമാണിതെന്നും കുമ്മനം വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?