കേരളം

കുണ്ടറ പീഡന കേസില്‍ മുത്തശ്ശിയെയും പ്രതിചേര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുണ്ടറ പീഡനക്കേസിലെ പ്രതിയായ വിക്ടറിന്റെ ഭാര്യയും മരിച്ച കുട്ടിയുടെ മുത്തശ്ശിയുമായ ലതാ മേരിയെയും കേസില്‍ പ്രതിചേര്‍ത്തു. പ്രതിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. അന്വേഷണ സംഘം ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പെണ്‍കുട്ടിയെ വിക്ടര്‍ ബലാത്സംഗം ചെയ്യുന്നതറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് കേസ്. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 

കഴിഞ്ഞ ദിവസമാണ് കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ 14 വയസുകാരി കോടതിയില്‍ മൊഴി നല്‍കിയത്. കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായിരുന്നു ഈ കുട്ടി. പ്രതി മൂന്ന് വര്‍ഷമായി തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണെന്നായിരുന്നു പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയത്.

പ്രാഥമിക ആവശ്യങ്ങള്‍ പോലും ബുദ്ധിമുട്ടാകും വിധം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടിയുടെ പരാതിപ്പെട്ടിരുന്നു. രാജകുമാരിയെപ്പോലെ വിവാഹം കഴിപ്പിക്കുമെന്നും വാഗ്ദാനം നല്‍കി. 10 ലക്ഷം രൂപ ബാങ്കിലിടുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. കൊട്ടാരക്കര ഡിവൈഎസ്പിയാണ് കേസ് അന്വേഷണം നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു