കേരളം

ബന്ധുനിയമന വിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ്; പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: ബന്ധു നിയമന വിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. മുന്‍മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പത്ത് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നിയമനങ്ങളില്‍ ക്രമക്കേടോ അഴിമതിയോ നടന്നിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. നിയമനം നടത്തിയവരില്‍ നേതാക്കളുടെ ബന്ധുക്കളില്ലെന്നും യോഗ്യതയുള്ളവര്‍ക്കാണ് നിയമനം നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പ്യൂണ്‍, ക്ലാര്‍ക്ക് നിയമനവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തലയെ കൂടാതെ മുന്‍മന്ത്രിമാരായ കെഎം മാണി, പികെ ജയലക്ഷ്മി, കെസി ജോസഫ് തുടങ്ങിയവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.

ഇപി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമനത്തിന് പിന്നാലെയാണ് യുഡിഎഫ് കാലത്തെ നിയമനത്തെ കുറിച്ചും പരാതി ഉയര്‍ന്നത്. ഇതേ സംഘം തന്നെയാണ് ഇപി ജയരാജനെതിരായ ബന്ധുനിയമനവും അന്വേഷിക്കുന്നത്. അതേസമയം വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം