കേരളം

ജിഷ്ണുവിന്റെ മരണം: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിയെന്ന് ഡിജിപി, ജിഷ്ണുവിന്റെ അമ്മ നടത്താനിരുന്ന നിരാഹാരസമരം വെണ്ടെന്നുവച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയി ദുരൂഹസാഹചര്യത്തില്‍ സംഭവത്തില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഡിജിപി ഓഫിസിനുമുന്നില്‍ നിരാഹാരം നടത്താനിരിക്കെയാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്. പ്രതികളെ മുഴുവന്‍ പിടികൂടാനും പോലീസ് തീരുമാനിച്ചതോടെയാണ് മഹിജയുടെ നിരാഹാര സമരം വേണ്ടെന്നു വച്ചത്.
ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങാനിരിക്കുകയാണ്. ഒളിവില്‍ കഴിയുന്ന പ്രതികളെയടക്കം എത്രയും വേഗം കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് തലപ്പത്തുനിന്നുതന്നെ തീരുമാനവുമായി. പ്രധാന പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ സര്‍ക്കാരും ജിഷ്ണുവിന്റെ അമ്മ മഹിജയും സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
മറ്റൊരു കേസില്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റു ചെയ്തതു സംബന്ധിച്ച് കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചതും ഏറെ ചര്‍ച്ചയ്ക്ക് ഇടനല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം