കേരളം

മന്ത്രിമാര്‍ ജാഗ്രത പുലര്‍ത്തണം; പരിപാടികള്‍ ജില്ലാ കമ്മിറ്റികളെ അറിയിക്കണമെന്നും സിപിഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രിമാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം. അതാത് വകുപ്പുകളുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിയണം. പേഴ്‌സണല്‍ സ്റ്റാഫുകളെ നിരീക്ഷിക്കുന്ന കാര്യത്തില്‍ വീഴ്ച സംഭവിക്കരുതെന്നും സിപിഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. 

മന്ത്രിമാരുടെ പരിപാടികള്‍ ജില്ലാ കമ്മിറ്റികളെ അറിയിക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്ത സംസ്ഥാന കമ്മിറ്റിയിലാണ് മന്ത്രിമാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശം ഉയര്‍ന്നത്. ബന്ധപ്പെട്ട വകുപ്പുകളുമായുയര്‍ന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിരീക്ഷിക്കുന്നതിനുമായി മന്ത്രിമാര്‍ കൂടുതല്‍ ദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്നും സംസ്ഥാന സമിതി നിര്‍ദേശിച്ചിട്ടുണ്ട്. 

പാര്‍ട്ടിയും മന്ത്രിമാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും, സെക്രട്ടറിയേറ്റില്‍ നിലനില്‍ക്കുന്ന പഴയ സമ്പ്രദായങ്ങള്‍ മാറ്റുകയും വേണം. മന്ത്ര്ിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ കാര്യത്തിലും വേണമെങ്കില്‍ മാറ്റങ്ങള്‍ ആകാം. ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിന് വിദഗ്ധരുടെ അഭിപ്രായം തേടണമെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്