കേരളം

ഒരു സ്‌കൂളില്‍ നാടന്‍ പാട്ട് പാടിയാല്‍ എന്താണ് സംഭവിക്കുക? നിങ്ങള്‍ ഊഹിക്കുന്നതിനും അപ്പുറത്താണ് ഈ വീഡിയോ. കണ്ടുനോക്കൂ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലപ്പുഴയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ യൂണിയന്‍ ഉദ്ഘാടന ചടങ്ങിനെത്തുടര്‍ന്നാണ് നാടന്‍പാട്ട് സംഘം നാടന്‍പാട്ടു പാടിയത്. ഇതോടെ കുട്ടികളാകെ നൃത്തം ചെയ്യാന്‍ തുടങ്ങി. മുടിയാട്ടമായിരുന്നു പാട്ട്. അതോടെ ആട്ടം തലയിലേക്ക് കയറി. പെണ്‍കുട്ടികളടക്കം നിറഞ്ഞാട്ടമായി. ഓരോരുത്തരായി തലകറങ്ങി വീണുതുടങ്ങിയെങ്കിലും താഴെ വീണിടത്തുനിന്നും ചിലര്‍ ആട്ടം തുടര്‍ന്നു. അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരില്‍ ഓരോരുത്തരെയായി അവിടെനിന്ന് മാറ്റുമ്പോഴും പാട്ടിനൊത്ത് ആടിക്കൊണ്ടിരിക്കുകയായിരുന്നു. ചില അധ്യാപകര്‍ ഇത് വീഡിയോയില്‍ പകര്‍ത്തുന്ന തിരക്കിലുമായിരുന്നു.
മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ ജോസ്‌കുട്ടി പനയ്ക്കലാണ് തന്റെ വാളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു സുഹൃത്ത് അയച്ചുതന്ന വീഡിയോ ആണിതെന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്