കേരളം

ശശീന്ദ്രനെ ചാനല്‍ കുടുക്കിയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ സൂചനകള്‍;ജുഡീഷ്യല്‍ അന്വേഷണ വിഷയങ്ങള്‍ ഇന്നു തീരുമാനിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:മുന്‍മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ സംഭാഷണ വിവാദത്തിന്‍മേല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള വിഷയങ്ങള്‍ ഇന്ന് മന്ത്രിസഭ തീരുമാനിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിഷയങ്ങള്‍ പ്രഖ്യാപിച്ചിരുന്നില്ല. പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് മുന്നിലുണ്ട്. ശശീന്ദ്രനെ ചാനല്‍ ഹണി ട്രാപിലൂടെ കുടുക്കിയതാകാം എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത് എന്നാണ് സൂചന. സംഭവത്തില്‍ ഏത് അന്വേഷണവുമാകാം എന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. 

അതിനിടെ എകെ ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്ന കാര്യത്തില്‍ തീരുമാനം വൈകും. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷം മാത്രം തീരുമാനമെന്ന് എന്‍സിപി കേന്ദ്രനേതൃത്വം വ്യക്തമാക്കി. തോമസ്ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തില്‍ ശശീന്ദ്രന്‍ തെറ്റുകാരനല്ല എന്ന് തെളിഞഞ്ഞാല്‍ അദ്ദേഹത്തെ തന്നെ മന്ത്രിയാക്കണം എന്നും അതുവരെ മന്ത്രിസ്ഥാനം ഒഴിച്ചിടണം എന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം. അതേസമയം മന്ത്രിസ്ഥാനത്തിന് തോമസ് ചാണ്ടി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. എന്‍സിപിയില്‍ .യോഗ്യരുള്ളപ്പോള്‍ വകുപ്പ് പുറത്ത് കൊടുക്കില്ല  എന്നാണ് ചാണ്ടിയുടെ പക്ഷം.തോമസ്ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് ശക്തമായ എതിര്‍പ്പാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം