കേരളം

മന്ത്രിസ്ഥാനം;എന്‍സിപിയില്‍ ആശയക്കുഴപ്പം;അടിയന്തര എല്‍ഡിഎഫ് യോഗം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗിക സംഭാഷണ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച എകെ ശശീന്ദ്രനെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വരണം എന്ന് എന്‍സിപിയില്‍ ഒരു വിഭാഗം. ഇതോടെ എന്‍സിപി നേത്യത്വം ആശയക്കുഴപ്പത്തിലായി. വിഷയത്തില്‍ അടിയന്തര തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പത്തുമണിയോടെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. 

മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ ബോധപൂര്‍വം കുടുക്കിയതെന്ന് സമ്മതിച്ച് സ്വകാര്യ ചാനല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതോടെ തോമസ് ചാണ്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നവര്‍ ശക്തമായി മുന്നോട്ട് വരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു