കേരളം

കുരിശ് പൊളിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഇ ചന്ദ്രശേഖരന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കുന്നതിനിടയില്‍ പാപ്പാത്തി ചോലയില്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നശിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെയെന്ന വെല്ലുവിളിയുമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഗൂഢാലോചന തെളിയിക്കാനുള്ള വകുപ്പ് എന്റെ കൈയ്യില്‍ ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞവര്‍ക്ക് തന്നെയാണ് അതിന്റെ ഉത്തരവാദിത്തം. ഇക്കാര്യത്തില്‍ ഗൂഢാലോചനയുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

മൂന്നാറിലെ കുരിശ് പൊളിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഇന്നലെയും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബാഹ്യശക്തികളാണ് അതിന് പിന്നിലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റവന്യൂവകുപ്പ് മന്ത്രിയുടെ മറുപടി.

കയ്യേറ്റമൊഴിപ്പിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം. റവന്യൂ വകുപ്പും മുഖ്യമന്ത്രിയും രണ്ടാണെന്ന സമീപനം ഇല്ല. ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇനി സര്‍ക്കാര്‍ ഭൂമി കയ്യേറാനുള്ള യാതൊരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ട് തട്ടിലുള്ള പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും റവന്യൂമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം