കേരളം

സെന്‍കുമാറിന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പൊലീസ് മേധാവി സ്ഥാനത്തു പുനര്‍ നിയമനം നടത്തണം എന്ന സുപ്രിം കോടതി വിധി നടപ്പാക്കാത്തതിന് എതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി  വെള്ളിയാഴ്ച പരിഗണിക്കും. ഉത്തരവ് നടപ്പാക്കാന്‍ ചുമതലയുള്ള ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരെയാണ് സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി.

തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് നളിനി നെറ്റോ ആണെന്നും നിയമനം വൈകിപ്പിക്കാന്‍ അവര്‍ ശ്രമിക്കുമെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. 

സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു പുനസ്ഥാപിക്കാന്‍ ഏപ്രില്‍ 24നാണ് സുപ്രിം കോടതി ഉത്തരവിട്ടത്. വിധിനടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ 27ന് കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് തിങ്കളാഴ്ച അഭിഭാഷകര്‍ ആവശ്യപ്പെടുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ തിങ്കളാഴ്ച ഈ ആവശ്യത്തില്‍നിന്ന് അഭിഭാഷകര്‍ നാടകീയമായി പിന്‍മാറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്