കേരളം

അധാര്‍മികം, എല്‍ഡിഎഫ് ചെയ്യാന്‍ പാടില്ലാത്തത്: സിപിഐ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ഥിയെ സിപിഎം പിന്തുണച്ചത് അധാര്‍മികമെന്ന് സിപിഐ. എല്‍ഡിഎഫ് ഇത്തരത്തില്‍ ചെയ്യാന്‍ പാടില്ലത്തതാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

രാഷ്ട്രീയത്തില്‍ ചില ധാര്‍മികതകളുണ്ട്. കേരള കോണ്‍ഗ്രസ് മാണിയെ പിന്തുണയ്ക്കുകയെന്നത് അതിന് വിരുദ്ധമാണ്. എല്‍ഡിഎഫ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. കോട്ടയത്ത് പ്രാദേശികമായുണ്ടായ തീരുമാനമാവാമെന്ന് പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കള്‍ അറിഞ്ഞുകൊണ്ടാവില്ല ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെ പിന്തുണച്ചപ്പോള്‍ സിപിഐ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'