കേരളം

ടി.പി കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം; നീതി തേടി കെ.കെ രമ ഹൈക്കോടതിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ഒഞ്ചിയം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷങ്ങള്‍ തികയുന്നു. കൊലപാതകത്തിന്റെ ആസൂത്രകര്‍ പിണറായി വിജയനും പി ജയരാജനുമാണെന്നും കേസന്വേഷണം അവരിലേക്ക് എത്താതെ അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും ടിപിയുടെ ഭാര്യ കെ.കെ രമ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.  കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് കെ.കെ രമ. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് രമ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. 

ചന്ദ്രശേഖരന്‍ കൊലപാതകത്തെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ അന്നത്തെ പ്രത്യേക അന്വേഷണസംഘത്തിന്റെ കൈയിലുണ്ടായിരുന്നുവെന്നും കെ കെ രമ പറഞ്ഞു. കേസിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് എവിടെയെന്നും കെ.കെ രമ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്