കേരളം

ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗതാഗത മന്ത്രിയുടെ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ജന്മഭൂമി ദിനപത്രം വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറയുകയും ഒരുകോടി നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി നോട്ടീസ് അയച്ചു. ചവറ തെക്കന്‍ ഗുരുവായൂരില്‍ നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കഴിഞ്ഞ 40 വര്‍ഷമായി തുടരുന്ന പതിവ് ബസ് മലയാറ്റൂര്‍ പള്ളിയിലേക്ക് സര്‍വീസ് നടത്തുകയുമായിരുന്നു എന്നാണ് ജന്മഭൂമി നല്‍കിയ വാര്‍ത്ത. ജന്മഭൂമിയുടെ കൊല്ലം എഡീഷനില്‍ കഴിഞ്ഞ മാസം 16നാണ് പ്രസിദ്ധീകരിച്ചത്.

എന്നാല്‍ അത്തരത്തിലൊരു നിര്‍ദ്ദേശം തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ആയതിനാല്‍ അപകീര്‍ത്തികരമായ വാര്‍ത്ത പിന്‍വലിച്ച് രണ്ടാഴ്ചയ്ക്കകം മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് മന്ത്രി നോട്ടീസ് അയച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം