കേരളം

ബിജെപിയെ പുകഴ്ത്തി വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്; നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ലത് ചെയ്യും 

സമകാലിക മലയാളം ഡെസ്ക്

തിരൂര്‍: ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റും സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗവുമായ ഖമറുന്നിസ അന്‍വര്‍. ബിജെപി പ്രവര്‍ത്തന ഫണ്ട് തന്റെ വീട്ടില്‍ വെച്ച് ബിജെപി മണ്ഡലം പ്രസിഡന്റിന് കൈമാറിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഖമറുന്നിസ ബിജെപിയെ പുകഴ്ത്തി സംസാരിച്ചത്. നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. അതിനായി പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി എന്നാല്‍ കഴിയുന്ന ചെറിയ ഫണ്ട് ഞാന്‍ നല്‍കുന്നു. ഖമറുന്നിസ പറഞ്ഞു.

ഖമറുന്നിസയുടെ പ്രസ്താവന മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാന നേതാവ് തന്നെ ബിജെപിയെ പുകഴ്ത്തി രംഗത്തെത്തിയത് മുസ്ലിം ലീഗിനകത്തും യുഡിഎഫിനകത്തും ചര്‍ച്ചകള്‍ക്ക് വഴിതിരിച്ചു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി