കേരളം

സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന്  സുപ്രീംകോടതി പരിഗണിക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാന്‍ വൈകുന്നതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് തന്നെയാണ് ഈ ഹര്‍ജിയും പരിഗണിക്കുന്നത്. 

വിധി പ്രഖ്യാപിച്ച് പന്ത്രണ്ട് ദിവസമാകുമ്പോഴും സര്‍ക്കാര്‍ പുനര്‍നിയമന ഉത്തരവ് ഇറക്കിയില്ല എന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കുന്നതിന് പ്രധാനതടസമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നുമാണ് സെന്‍കുമാര്‍ ആവശ്യപ്പെടുന്നത്. 

എന്നാല്‍ വിധിക്കെതിരെ വ്യക്തത തേടിയുള്ള ഹര്‍ജി നല്‍കിയത് മുന്‍നിര്‍ത്തിയാകും സംസ്ഥാന സര്‍ക്കാര്‍ കോടതിയിവല്‍ വാദിക്കുക. 
സെന്‍കുമാറിനെ പൊലീസ് മേധാവ് സ്ഥാനത്തേക്ക് തിരിച്ചെടുക്കണെന്ന് കഴിഞ്ഞ 24നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും