കേരളം

ജേക്കബ് തോമസ് വിജിലന്‍സ് തലപ്പത്തേക്ക് മടങ്ങിയെത്തിയേക്കില്ല; ഐഎംജി ഡയറക്ടറായേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചേക്കും. പ്രധാനപ്പെട്ട കേസുകള്‍ അന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥരെ മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ ജേക്കബ് തോമസിന് അതൃപ്തിയുണ്ടെന്നാണ് സൂചന. 

ഇതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേക്ക് ജേക്കബ് തോമസ് മടങ്ങി എത്തിയേക്കില്ല. ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ പൂര്‍ണ ചുമതല നല്‍കിയതിലും, വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്ത് താനിറക്കിയ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ച സംഭവത്തിലും ജേക്കബ് തോമസിന് അതൃപ്തിയുണ്ട്.

ബാര്‍ കോഴ, പാറ്റൂര്‍ ഭൂമിയിടപാട്, മൈക്രോ ഫിനാന്‍സ് ക്രമക്കേട് തുടങ്ങിയ സുപ്രധാന കേസുകള്‍ അന്വഷിച്ചിരുന്ന ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നത്. വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് തിരികെ വരണമെങ്കില്‍ ഉദ്യോഗസ്ഥരെ മാറ്റിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന നിര്‍ദേശം ജേക്കബ് തോമസ് സര്‍ക്കാരിന്റെ മുന്‍പാകെ വെച്ചതായാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി