കേരളം

നേതാക്കന്‍മാര്‍ മാത്രം പോരാ, അണികളും പ്രവര്‍ത്തകരും വേണമെന്ന് ആന്റണി; പിണറായി ഭരണം യുഡിഎഫ്‌ കാലത്തേക്കാള്‍ ദുസ്സഹം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസിലെ കേരളനേതൃത്വത്തിനെതിരെയും പിണറായി സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എകെ ആന്റണി. ജനകീയ സമരങ്ങളില്‍ തിരിച്ചടികള്‍ സ്വഭാവികമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരും. നേതാക്കന്‍മാര്‍ മാത്രം ഉണ്ടായിട്ട് കാര്യമില്ലെന്നും അണികളും പ്രവര്‍ത്തകരും വേണമെന്നും ആന്റണി പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. സാധാരണക്കാരുടെ ജീവിതം യുഡിഎഫ് ഭരണകാലത്തേക്കാള്‍ ദുസ്സഹമായി. തീര്‍ത്തും നിരാശജനകമായ ഭരണമാണ് നടക്കുന്നതെന്നും ആന്റണി പറഞ്ഞു. സെന്‍കുമാര്‍ വിഷയത്തിലും കേരള കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതികരിക്കിനില്ലെന്നായിരുന്നു ആന്റണിയുടെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സിപിഎം ജയ് വിളിക്കുന്ന കാലം വിദൂരമല്ല. പശ്ചിമബംഗാളിലും തൃപുരയിലെയും ആളുകള്‍ പറയുന്നത് കോണ്‍ഗ്രസ് തിരിച്ചെത്തണമെന്നാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ ഐക്യനിര ഉയര്‍ന്നുവരുമെന്നും ആന്റണി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി