കേരളം

തടവുകാര്‍ക്ക് അവയവദാനത്തിന് സൗകര്യമൊരുക്കി പിണറായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അവയവദാന സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

തടവുകാരുടെ കുടുംബാംഗങ്ങള്‍ക്ക് അവയവദാനം ചെയ്യാനാണ് അനുമതി നല്‍കുക.  ഇതിനായി ജയില്‍ ചട്ടത്തില്‍ ആവശ്യമായ ഭേദഗതകള്‍ വരുത്തും. അവയവം ദാനം ചെയ്യുന്ന  തടവുകാരന് ആവശ്യമായ വിദഗ്ദ്ധ ചികിത്സയും മരുന്നും ഭക്ഷണവും സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി കണ്ട് പ്രത്യേകമായി നല്‍കാന്‍ ജയില്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന്  മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജയിലിലെ ആശുപത്രി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. അവയവദാനം നടത്തിയ തടവുകാരന് പരോള്‍ നല്‍കുന്ന കാര്യം ജയില്‍ വകുപ്പ് പരിശോധിച്ച് തീരുമാനിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു