കേരളം

രാജേന്ദ്രന്റേത് വ്യാജപട്ടയമെന്ന റവന്യു മന്ത്രിയുടെ പ്രതികരണം; സഭയില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ പട്ടയം വ്യാജമാണെന്ന റവന്യു മന്ത്രിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം. പ്രത്യേക ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും അന്‍വര്‍ സാദത്ത് എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. 

ചട്ടം 49 അനുസരിച്ച് പ്രത്യക ചര്‍ച്ച നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കയ്യേറ്റ ഭൂമിയില്‍ റിസോര്‍ട്ടുകള്‍ കെട്ടി ഉയര്‍ത്തുന്നത് ഒരു മാനദണ്ഡവും പാലിക്കാതെയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാജേന്ദ്രന്റെ മൂന്നാറിലെ വീടിരിക്കുന്ന ഭൂമി വ്യാജ പട്ടയം ഉപയോഗിച്ച് സ്വന്തമാക്കിയതാണെന്നായിരുന്നു നിയമസഭയില്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ