കേരളം

ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മറ്റൊരു കേരളാ ടീമിന് സാധ്യത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നു ഒരു ടീം കൂടി കളിക്കാന്‍ സാധ്യത. അടുത്ത സീസണില്‍ മൂന്ന് ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ ഐഎസ്എല്‍ സംഘാടകര്‍ തീരുമാനിച്ചതോടെയാണ് തിരുവനന്തപുരത്തുനിന്നുള്ള ടീമിന് സാധ്യത തെളിഞ്ഞത്. ഇന്ത്യയിലെ പത്ത് നഗരങ്ങളില്‍ നിന്നുള്ള ടീമിനെയാണ് സംഘാടകര്‍ ലേലത്തിനായി വിളിച്ചിട്ടുള്ളത്. 

ലേലപട്ടികയില്‍ അഹമ്മദാബാദ്, ബംഗളൂരൂ, ദുര്‍ഗാപൂര്‍, കൊല്‍ക്കത്ത, കട്ടക്ക്, ഹൈദരാബാദ്, ജംഷഡ്പൂര്‍, റാഞ്ചി എന്നീ നഗരങ്ങള്‍ കൂടിയാണുള്ളത്. മെയ് 12 മുതല്‍ 24 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ഈ ലേലത്തില്‍ വിജയിക്കുന്ന ആദ്യമൂന്ന് ടീമുകളെ കൂടി അടുത്തസീസണില്‍ ഉള്‍പ്പെടുത്താനാണ് പരിപാടി. ഇതോടെ 11 ടീമുകളാകും മത്സരത്തില്‍ അണിനിരക്കുക. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാകും മത്സരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്