കേരളം

കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു; ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് നടുറോഡില്‍ വെട്ടേറ്റു മരിച്ചു. കക്കംപാറ മണ്ഡല്‍ കാര്യവാഹക് ചൂരക്കാട് ബിജുവാണ് മരിച്ചത്. 34 വയസായിരുന്നു. പയ്യന്നൂരിനടുത്ത് പാലക്കോട് ആണ് സംഭവം. സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജ് കൊല്ലപ്പെട്ട കെസിലെ  പ്രതിയാണ് ബിജു. 

പാലക്കോടു പാലത്തിനു മുകളില്‍ വച്ചാണ് ബിജുവിന് വെട്ടേറ്റത്. വൈകിട്ടു നാലുമണിയോടെയാണ് സംഭവം. ബിജുവിന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞയാഴ്ച വരെ വീട്ടില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. കൊലപാതകത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട ആറു വരെയാണ് ഹര്‍ത്താല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''