കേരളം

കേരളത്തിലെ ആറു റെയില്‍വേ സര്‍വീസുകള്‍ നിര്‍ത്തലാക്കി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സംസ്ഥാനത്തെ ആറു ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിര്‍ത്തലാക്കി. പാലക്കാട് ടൗണ്‍ സ്‌റ്റേഷനില്‍ നിന്ന് പൊള്ളാച്ചിയിലേക്കുള്ള മൂന്ന് സ്‌പെഷല്‍ ട്രെയിനുകള്‍ ഇനി സര്‍വീസ് നടത്തില്ല. പഴനി പൊള്ളാച്ചി പാസഞ്ചര്‍, കാസര്‍കോട്കണ്ണൂര്‍ സ്‌പെഷല്‍, കാസര്‍കോട് ബൈന്തൂര്‍ പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയ മറ്റു സര്‍വീസുകള്‍. കൊച്ചി സിറ്റി മെമു സര്‍വീസ് രാവിലെയും വൈകിട്ടും ഒഴികെയുള്ള യാത്ര വെട്ടിക്കുറച്ചതായും റെയില്‍വേ അറിയിച്ചു.

യാത്രക്കാരുടെ കുറവാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമെന്നാണ് റെയില്‍വേ പറയുന്നത്. കാസര്‍കോട് നിന്ന് മൂകാംബിക അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്ക് മലയാളികള്‍ ആശ്രയിച്ചിരുന്ന ട്രെയിനാണ് കാസര്‍കോട് ബൈന്തൂര്‍ പാസഞ്ചര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍