കേരളം

ഗവര്‍ണര്‍ക്കെതിരെ ബിജെപി; മുഖ്യമന്ത്രിക്ക് പരാതി കൈമാറാന്‍ ഗവര്‍ണറുടെ ആവശ്യമില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഗവര്‍ണര്‍ പിഎസ് സദാശിവത്തിനെതിരെ വിമര്‍ശനവുമായി ബിജെപി. പിണറായി വിജയന്‍ കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവര്‍ണ്ണറെ സമീപിച്ചതെന്നും എംടി രമേശ്‌. എന്നാല്‍ ബിജെപിക്ക് ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണ്ണറുടെ ഇടനില ആവശ്യമുണ്ടോ? കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി പരാതി നല്‍കിയത്. ഒരു ഗവര്‍ണ്ണര്‍ക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികള്‍ ഉണ്ട്. അത് ചെയ്യാന്‍ പറ്റുമോ എന്നതാണ് ചോദ്യമെന്നും എംടി രമേശ് അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം

പിണറായി വിജയന്‍ കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവര്‍ണ്ണറെ സമീപിക്കുന്നത്. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണ്ണറുടെ ഇടനില ആവശ്യമുണ്ടോ? കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി പരാതി നല്‍കിയത്. ഒരു ഗവര്‍ണ്ണര്‍ക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികള്‍ ഉണ്ട്. അത് ചെയ്യാന്‍ പറ്റുമോ എന്നതാണ് ചോദ്യം. മറ്റെല്ലാവരെപ്പോലെയും ജീവിക്കാനും സംഘടനാ പ്രവര്‍ത്തനം നടത്താനും കണ്ണൂരിലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും അവകാശമുണ്ട്. അത് ഉറപ്പാക്കണമെന്നാണ് ആവശ്യം. അല്ലാതെ ആരുടേയും ഔദാര്യമല്ല ചോദിക്കുന്നത്. ഈ സംഘടനക്ക് അത് വാങ്ങി ശീലവുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു