കേരളം

പയ്യന്നൂര്‍ കൊലപാതകം; 7 പ്രതികളെയും തിരിച്ചറിഞ്ഞു, മൂന്ന് പേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പയ്യന്നൂര്‍ ആര്‍എസ്എസ് നേതാവ് ചൂരക്കാട് ബിജുവിന്റെ 
കൊലപാതകത്തില്‍ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ഡിവൈഎഫ് നേതാവ് ധനരാജിന്റെ കൊലപാതകത്തിന്റെ പ്രതികാരത്തിന്റെ ഭാഗമായാണ് കൊലനടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ്. കൊലനടത്തിയത് രാമന്തളി റിനീഷിന്റെയും പയ്യന്നരിലെ അനൂപിന്റെയും നേതൃത്വത്തിലുള്ള സംഘമാണെന്ന് പൊലിസ് പറയുന്നു. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. സംഘത്തിലെ ഒരാളടക്കം മൂന്ന് പേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് സമാനമായ രീതിയില്‍ തന്നെയായിരുന്നു ചൂരക്കാട് ബിജുവിന്റെയും കൊലപാതകം


കൊലയാളികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഇന്നലെ രാത്രി നടത്തിയ റെയ്ഡിലാണ് വാഹനം കണ്ടെത്തിയത്. രാമന്തളി സ്വദേശി ബിനോയിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കൃത്യത്തിനായി ഉപയോഗിച്ച വാഹനം. അക്രമി സംഘവുമായി ബന്ധമുള്ള ജിജേഷ് ഇടനിലക്കാരന്‍ മുഖേനെയാണ് കാര്‍ വാടകയ്ക്ക് എടുത്തത്

കാറില്‍ ഒരാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നും രക്ഷപ്പെടുംമുമ്പ് ഇയാള്‍ കാറില്‍ മുളകുപൊടി വിതറിയിരുന്നതായും പൊലീസ് പറഞ്ഞു. പിടിയിലായ ഇന്നവോ ഉടമയില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കാറിന്റെ ഗ്ലാസില്‍ പതിച്ച സ്റ്റിക്കറില്‍ നിന്നാണ് കാര്‍ തിരിച്ചറിഞ്ഞത്.

തളിപ്പറമ്പ് ഡിവൈഎസ്പി കെ വേണുഗോപാലിന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത