കേരളം

വയനാട്ടില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയെന്ന് വിവരം

സമകാലിക മലയാളം ഡെസ്ക്

മേപ്പാടി: വയനാട് മുണ്ടക്കൈ വനമേഖലയില്‍ സായുധധാരികളായ മാവോയിസ്റ്റുകളെത്തിയെന്ന് പൊലീസിനു വിവരം ലഭിച്ചു. ജനവാസമേഖലയിലാണ് അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം ലഭിച്ചത്. നാലു പുരുഷന്‍മാരും ഒരു വനിതയും ഉള്‍പ്പെടുന്ന സംഘം വൈകിട്ട് രണ്ടു മുതല്‍ നാലുവരെ പ്രദേശത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ശക്തമാക്കി.

നിലമ്പൂര്‍ ഏറ്റുമുട്ടലിനു ശേഷം വയനാട്ടിലെ ഒന്നിലധികം കോളനികളില്‍ മാവോയിസ്റ്റുകളെത്തിയിരുന്നുവെന്നു പൊലീസിനു വിവരം ലഭിച്ചു. എന്നാല്‍ തിരുനെല്ലിയിലെ വെള്ളറോടി കോളനിയില്‍ നാലംഗ സംഘം സന്ദര്‍ശിച്ചതു മാത്രമാണു സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്. 

കൂടാതെ മാവോയിസ്റ്റുകള്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമസ്ഥലം കേന്ദ്രീകരിച്ചു സിപിഐ മാവോയിസ്റ്റ് പുതിയ ദളം രൂപീകരിച്ചതായും പൊലീസിനു വിവരം ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍