കേരളം

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജേക്കബ് തേമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ജേക്കബ് തോമസ് ഏപ്രില്‍ ഒന്നുമുതല്‍ ലീവിലാണ്. ലീവ് നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസിന്റെ അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള വിശദീകരണം, നേരത്തെയും മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടറായി തിരിച്ചെത്തുമെന്ന സൂചന നല്‍കിയിരുന്നു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാര്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് ബഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി  സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച