കേരളം

പിള്ളയെ ചെയര്‍മാനാക്കിയതല്ല, മുന്നാക്ക കോര്‍പ്പറേഷന്‍ നിലനിര്‍ത്തിയതാണ് തെറ്റ്:  അശോകന്‍ ചരുവില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയതില്‍ തെറ്റില്ലെന്ന് ഇടതു സഹയാത്രികനും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍. എന്നാല്‍ മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ എന്ന അസംബന്ധം നിലനിര്‍ത്തിയത് തെറ്റായിപ്പോയെന്ന് അശോകന്‍ ചരുവില്‍ ഫെയസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ ഇടതു സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്കില്‍ നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് അശോകന്‍ ചരുവിലിന്റെ അഭിപ്രായപ്രകടനം. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പലരും അശോകന്‍ ചരുവിലിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. 

പിള്ളയുടെ നിയമനത്തെപ്പറ്റി അശോകന്‍ ചരുവില്‍ ഇട്ട ഫെയ്‌സ്ബുക്ക് കുറിപ്പ്:

''കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കൊപ്പം നിന്ന് ജനങ്ങളെ അഭിമുഖീകരിച്ച പാര്‍ടിയാണ് കേരള കോണ്‍ഗ്രസ് (ബി). ആ പാര്‍ടിയുടെ നേതാവിന് ഒരു ചെയര്‍മാന്‍ സ്ഥാനം നല്‍കിയതില്‍ യാതൊരു തെറ്റുമില്ല.
തെറ്റ് 'മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍'' എന്ന അസംബന്ധം നിലനിര്‍ത്തി എന്നതിലാണ്.''

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ സ്ഥാപിതമാവുന്നത്. പിള്ളയെ ചെയര്‍മാന്‍ ആക്കുന്നതിനു വേണ്ടി ഉമ്മന്‍ ചാണ്ടി രൂപീകരിച്ച കോര്‍പ്പറേഷന്‍ എന്ന് അന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇടതു സര്‍ക്കാര്‍ സ്ഥാനമേറ്റതിനു ശേഷം പല കോര്‍പ്പറേഷുകളിലേയും ബോര്‍ഡുകളിലേയും നിയമനമോ പുനസംഘടനയോ നടക്കാത്ത സാഹചര്യത്തിലാണ് പിള്ളയെ മുന്നോക്ക കോര്‍പ്പറേഷനില്‍ നിയമിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത