കേരളം

പെണ്‍കുട്ടിയുടെ നടപടി ധീരം, എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ലൈംഗിക പീഡനത്തില്‍ സഹികെട്ട് സന്യാസിയുടെ ലിംഗഛേദം നടത്തിയ പെണ്‍കുട്ടിയുടെ നടപടി ഉദാത്തവും ധീരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടിയാണ് പെണ്‍കുട്ടി എടുത്തിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതിനെ പിന്തുണയ്ക്കുക മാത്രമേ ചെയ്യാനുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലൈംഗിക പീഡനത്തെ ചെറുത്ത പെണ്‍കുട്ടിയുടെ നടപടിയെ മന്ത്രി മെഴ്‌സിക്കുട്ടിയമ്മയും അഭിനന്ദിച്ചു. ധീരവും അഭിനന്ദനാര്‍ഹവുമായ നടപടിയാണ് പെണ്‍കുട്ടിയുടേതെന്ന് മെഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.

സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അറിയിച്ചു. പെണ്‍കുട്ടിക്ക് എല്ലാ നിയമപരിരക്ഷയും നല്‍കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

നിരന്തരമായ ലൈംഗിക പീഡനത്തില്‍ സഹികെട്ട് പെണ്‍കുട്ടി ലിംഗഛേദം നടത്തിയ അന്‍പത്തിനാലുകാരനായ സന്യാസി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്