കേരളം

സെന്‍കുമാര്‍-സര്‍ക്കാര്‍ പോര്: ഡിജിപിയുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിജിപി സെന്‍കുമാര്‍ സ്ഥലം മാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. രണ്ട് ജൂനിയര്‍ സുപ്രണ്ടുമാരുടെ സ്ഥലംമാറ്റമാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്. ആദ്യം ഇവരെ പോലീസ് ആസ്ഥാനത്തു നിന്നും മാറ്റുകയും പിന്നീട് വീണ്ടും ഇവിടെക്ക് തന്നെ മാറ്റുകയും ചെയ്തതോടെ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞ ദിവസം പോലീസ് മേധാവിക്ക് വേണ്ടി പോലീസ് ആസ്ഥാനത്തുള്ള എഡിജിപി മുതല്‍ എഐജിമാര്‍ വരെയുള്ളവര്‍ ഉത്തരവിറക്കേണ്ടെന്ന് സെന്‍കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീം കോടതി വിധിയിലൂടെ ഡിജിപിയായ സെന്‍കുമാര്‍ ഇത്തരം നടപടികള്‍ എടുക്കുമ്പോള്‍ സര്‍ക്കാരുമായി ആലോചിക്കണമെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടി ബ്രാന്‍ഞ്ച് മേധാവി കുമാരി ബീന അടക്കം നാല് ജൂനിയര്‍ സുപ്രണ്ടുമാരെയാണ് സ്ഥലം മാറ്റിക്കൊണ്ട് സെന്‍കുമാര്‍ ഉത്തരവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത