കേരളം

വിവാദ സ്വാമിയും ബിജെപി അധ്യക്ഷന്‍ കുമ്മനവുമായുള്ള ബന്ധം പൊലീസ് പരിശോധിക്കണം: രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം ഛേദിച്ച ഗംഗേശാനന്ദ തീര്‍ത്ഥപാദരും ബിജെപി സംസ്ഥാന അധ്യക്ഷനുമായുള്ള ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധം പൊലീസ് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നം ഉണ്ടാകുമ്പോള്‍ തന്നെ ഇടപെടുന്ന ദേശീയ വനിതാ കമീഷന്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതും ഇവിടെ കൂട്ടിവായിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

സ്വാമി യുടെ ബലാല്‍സംഗ ശ്രമത്തില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ വനിതാകമീഷന്‍ എത്തിയില്ല എന്ന വാര്‍ത്ത ഇന്ന് പത്രത്തില്‍ വായിച്ചു. കമ്മീഷന്‍ അധ്യക്ഷയും ഒരംഗവും ഒഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞു. ഇവര്‍ക്ക് പകരം പുതിയ അംഗങ്ങളെ കണ്ടെത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ദുഃഖകരമാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുകയും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്യേണ്ട ബാധ്യത വനിതാ കമീഷനുണ്ടെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്തെ പെണ്‍കുട്ടി കാട്ടിയ അസാമാന്യ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യെന്നും ആപത്തിലും ധൈര്യം കൈവെടിയാതെയാണ് അറ്റകൈ പ്രയോഗം നടത്തിയതെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം