കേരളം

തിരുവന്തപുരം പീഡനം: ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ സഹായി അയ്യപ്പദാസിനെ പൊലീസ് ചോദ്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംംഗികാതിക്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച കോലഞ്ചേരി സ്വദേശി ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ സഹായി അയ്യപ്പദാസിനെ പൊലീസ് ചോദ്യം ചെയ്തു. സംഭവദിവസം അയ്യപ്പദാസ് പെണ്‍കുട്ടിയെ വീട്ടില്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വാമിയുടെ സാമ്പത്തിക ഇടപാടുകളില്‍ പങ്കാളി കൂടിയാണ് അയ്യപ്പദാസ്. പത്തുവര്‍ഷമായി സ്വാമിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന് അയപ്പദാസ് തന്നെ പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്. കൊല്ലത്ത് ആശ്രമം സ്ഥാപിക്കാന്‍ എന്ന പേരില്‍ നിന്നും പലരില്‍ നിന്നും വലിയ രീതിയില്‍ പണം കൈപ്പറ്റിയതായും അയ്യപ്പദാസ് മൊഴി നല്‍കിയിട്ടുണ്ട്. 

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയെ 24 മണിക്കൂറിനകം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നതാണ് നിയമമെങ്കിലും പൊലീസ് തയ്യാറാകുന്നില്ലെന്നാണ് വനിതാ കമ്മീഷന്‍ പറയുന്നത്.

സ്വാമി പലപ്പോഴായി തങ്ങളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നത്. ഈ സാഹചര്യത്തിലായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്